read more →

സുറിയാനി സഭയിലെ രക്തസാക്ഷികളെയും പരിശുദ്ധന്മാരെയും മേലദ്ധ്യക്ഷന്മാരെയും സംബന്ധിച്ചെഴുതുന്ന അഞ്ചാമത്തെ വാല്യമാണിത്. അഞ്ചു വാല്യങ്ങളിലായി 150 ജീവചരിത്രങ്ങളാണ് എഴുതിയിട്ടുള്ളത്. ”പരിശുദ്ധന്മാരുടെ കബറുകള്‍ വെറും കോണ്‍ക്രീറ്റു കട്ടകളാണെന്ന്” പ്രചരിപ്പിക്കുന്ന ‘സുവിശേഷകന്മാര്‍’ സഭയില്‍തന്നെ ഊറാടുന്ന കാലഘട്ടമാണിത്. പഴയനിയമ (പുറപ്പാട് 13: 19; യോശുവ 24: 32; 2 രാജക്കന്മാര്‍ 2: 14; 2 രാജക്കന്മാര്‍ 13: 20-21) പുതിയനിയമപുസ്തകങ്ങള്‍ (അപ്പസ്‌തോല പ്രവര്‍ത്തികള്‍ 5: 15-16; 19:11-12) ശ്രദ്ധയോടെ വായിക്കുന്നവര്‍ക്ക് വിശുദ്ധന്മാരുടെ മദ്ധ്യസ്ഥത നിഷേധിക്കാനാവില്ല. എന്നാല്‍ ആര്‍പ്പുവിളികളിലും അംഗവിക്ഷേപങ്ങളിലും മറ്റും ആത്മീയത കണ്ടെത്തുന്ന.. read more →

സുറിയാനി സഭയിലെ രക്തസാക്ഷികളെയും പരിശുദ്ധന്മാരെയും മേലദ്ധ്യക്ഷന്മാരെയും സംബന്ധിച്ചെഴുതിയ മൂന്നു വാല്യങ്ങള്‍ക്കു ലഭിച്ച നല്ല സ്വീകരണമാണ് ഇപ്പോള്‍ നാലാം വാല്യം എഴുതുന്നതിന് പ്രേരണയായത്.സഭാ കലണ്ടറനുസരിച്ച് പല പരിശുദ്ധന്മാരുടെയും പേരുകള്‍ അറിയാമെങ്കിലും അവരില്‍ ചിലരുടെ ജീവചരിത്രങ്ങള്‍ ലഭ്യമല്ല. ജീവചരിത്രമെഴുതുന്നതിന് ആധികാരിക ഗ്രന്ഥങ്ങളുടെ അഭാവം വലിയ പ്രതിബന്ധമായിരുന്നു. ഈ സാഹചര്യത്തിലാണ് കാലിഫോര്‍ണിയയിലെ സെന്റ് മേരീസ് ദൈവാലയത്തിന്റെ ജൂബിലിയില്‍ സംബന്ധിക്കുന്നതിന് ക്ഷണമുണ്ടായത്. ദൈവകാരുണ്യത്താല്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ നാലഞ്ചു വര്‍ഷങ്ങള്‍ ആ ഇടവകയെ ശുശ്രൂഷിക്കാനവസരമുണ്ടായതാണ് മേല്‍പറഞ്ഞ ക്ഷണത്തിനടിസ്ഥാനം. 2007 ആഗസ്റ്റ് മാസത്തില്‍ കാലിഫോര്‍ണിയയിലെ പള്ളിയുടെ ജൂബിലി.. read more →

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുകയും പെരുന്നാള്‍ ആഘോഷിക്കുകയും ചെയ്യുന്ന പിതാക്കന്മാരെ സംബന്ധിച്ച് സഭാമക്കള്‍ക്ക് സാമാന്യ അറിവ് നല്‍കാനുദ്ദേശിച്ചുള്ളതാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന മൂന്നാം വാല്യം. ഓരോ വാല്യത്തിലും മുപ്പതുപേരുടെ ജീവചരിത്രങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപ്പോസ്‌തോലന്മാര്‍ കഴിഞ്ഞാല്‍ ക്രിസ്തുസംഭവങ്ങളുമായി ഏറ്റവും അധികം ബന്ധപ്പെട്ടിട്ടുള്ളവരാണ് സഭാപിതാക്കന്മാര്‍. അവരുടെ പ്രബോധനത്തോടും, വ്യാഖ്യാനത്തോടും, സഭാജീവിതക്രമീകരണങ്ങളോടും പൊരുത്തപ്പെട്ടുപോയെങ്കിലേ ഇന്നത്തെ സുവിശേഷപ്രഘോഷണവും ആത്മീയ ജീവിതവും അര്‍ത്ഥവത്താകുകയുള്ളു. വിശുദ്ധ സഭയോട് ചേര്‍ത്ത് പണിയപ്പെടുന്ന ഓരോ കല്ലും സഭാ പിതാക്കന്മാര്‍ നേരത്തെ പണിതതിനോട് അനുരൂപപ്പെടുത്തിയില്ലെങ്കില്‍ സഭ ഛിന്നഭിന്നമായിപ്പോകും. വിശുദ്ധ.. read more →

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുകയും ആദരിക്കുകയും മദ്ധ്യസ്ഥത യാചിക്കുകയും ചെയ്യുന്ന പരിശുദ്ധ പിതാക്കന്മാരുടെ ജീവചരിത്രഗ്രന്ഥങ്ങള്‍ വിരളമാണ്. പ്രചാരത്തിലുള്ള പല ജീവചരിത്രപുസ്തകങ്ങളും മുന്‍പ്രസിദ്ധീകരണങ്ങളുടെ ആവര്‍ത്തനമോ പുനരാഖ്യാനമോ ആണ്. പല പരിശുദ്ധന്മാരുടെയും ജീവചരിത്രങ്ങള്‍ ലഭ്യമല്ല. ഈ കുറവ് കുറെയെങ്കിലും പരിഹരിക്കുന്നതിനുള്ള എളിയ പരിശ്രമത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന രണ്ടാം വാല്യം. ഒന്നാം വാല്യത്തിന്റെ പ്രസിദ്ധീകരണചുമതലയും സാമ്പത്തിക ബാദ്ധ്യത മുഴുവനായും ഏറ്റെടുത്തത് ഡോ. സി. എ. നൈനാന്‍ സാറാണ്. ഈ രണ്ടാം വാല്യത്തിന്റെ പ്രസിദ്ധീകരണത്തിന് സാമ്പത്തികസഹായം നല്‍കിയ ഡോ. സി… read more →