book4

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുകയും ആദരിക്കുകയും മദ്ധ്യസ്ഥത യാചിക്കുകയും ചെയ്യുന്ന പരിശുദ്ധ പിതാക്കന്മാരുടെ ജീവചരിത്രഗ്രന്ഥങ്ങള്‍ വിരളമാണ്. പ്രചാരത്തിലുള്ള പല ജീവചരിത്രപുസ്തകങ്ങളും മുന്‍പ്രസിദ്ധീകരണങ്ങളുടെ ആവര്‍ത്തനമോ പുനരാഖ്യാനമോ ആണ്. പല പരിശുദ്ധന്മാരുടെയും ജീവചരിത്രങ്ങള്‍ ലഭ്യമല്ല. ഈ കുറവ് കുറെയെങ്കിലും പരിഹരിക്കുന്നതിനുള്ള എളിയ പരിശ്രമത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന രണ്ടാം വാല്യം.
ഒന്നാം വാല്യത്തിന്റെ പ്രസിദ്ധീകരണചുമതലയും സാമ്പത്തിക ബാദ്ധ്യത മുഴുവനായും ഏറ്റെടുത്തത് ഡോ. സി. എ. നൈനാന്‍ സാറാണ്. ഈ രണ്ടാം വാല്യത്തിന്റെ പ്രസിദ്ധീകരണത്തിന് സാമ്പത്തികസഹായം നല്‍കിയ ഡോ. സി. എ. നൈനാന്‍, തിരുവനന്തപുരം; ഡോ. കുര്യന്‍ മാണി, കാലിഫോര്‍ണിയ; ശ്രീ കുരുവിള ഏബ്രഹാം, ടെക്‌സാസ് എന്നിവരോടുള്ള നന്ദി പ്രകാശിപ്പിക്കുന്നു. പ്രസിദ്ധീകരണങ്ങള്‍ക്കുള്ള സാമ്പത്തികസഹായം സഭാമക്കള്‍ നല്‍കിയാല്‍ മാത്രമെ ഇതുപോലുള്ള പുസ്തകങ്ങള്‍ വെളിച്ചം കാണുകയുള്ളൂ.
ഇന്ന് ഭാഗ്യമോടെ നമ്മെ മേയിച്ചു ഭരിക്കുന്ന ആകമാന സുറിയാനിസഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ ഒന്നാമന്‍ ബാവ ബലഹീനനായ എനിക്ക് 1984 ഒക്‌ടോബര്‍ 14-ാം തീയതി ദമസ്‌ക്കോസിലെ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ വെച്ച് കശീശാപട്ടം നല്‍കി. 25 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ സന്ദര്‍ഭത്തില്‍ ഈ രണ്ടാം വാല്യം പുനഃപ്രസിദ്ധീകരിക്കാന്‍ കഴിയുന്നതില്‍ ത്രിേയകദൈവത്തെ മഹത്വപ്പെടുത്തുന്നു.

gfr download